കുമളി :പഞ്ചായത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ തൊഴിലവസരം .ഹിന്ദി ബംഗാളി , ഭാഷകൾ അറിയാവുന്ന വരും മലയാളത്തിൽ ആശയവിനിമയം നടത്താൻ കഴിയുന്നവരുമായ ആളുകളെ ഫെസിലിറ്റേറ്റർ, ക്ലാർക്ക്, കൗൺസലർ , എന്നീ തസ്തികകളിലേക്ക് ദിവസ വേതനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ ശനിയാഴ്ച വൈകിട്ട് അഞ്ചിനു മുമ്പായി പീരുമേട് അസിസ്റ്റന്റ് ലേബർ ഓഫീസിൽ ബയോഡാറ്റ, യോഗ്യത,എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.