രാജാക്കാട് : എൻ.ആർ.സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മൂന്നാർ ഡി.വൈ.എസ്.പി കെ.ആർ.മനോജ് വിശിഷ്ടാഥിതിയായി പങ്കെടുത്തു. 44 കേഡറ്റുകളാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത് എസ്.എൻ.ഡി.പി രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.റ്റി ഉഷാകുമാരി,രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ,വാർഡ് മെമ്പർമാരായ സി.ആർ രാജു,കെ.പി സുബീഷ്, രാജാക്കാട് സി.ഐ ബി.പങ്കജാക്ഷൻ, എസ്.പി സി.ജില്ലാ അസി.നോഡൽ ഓഫീസർ സരേഷ് ബാബു, സ്‌കൂൾ മാനേജർ, രാധാകൃഷ്ണൻതമ്പി,പ്രിൻസിപ്പാൾ
ഒ.എസ് റെജി,ഹെഡ്മാസ്റ്റർ കെ.ആർ ശ്രീനി,പി.ടി.എ പ്രസിഡന്റ് ഷാജി ചുള്ളിയാട്ട്,എസ്.പി.സി കമ്യൂണിറ്റി ഓഫീസർ ദേവാനന്ദ് സജി,എൻ.ആർ ജോസ്മി ഡി.ഐ.സുജിത്, അധ്യാപകരായ ജിജിമോൻ,സുനിൽ, പി.സി സുനു, സാന്ദ്ര എന്നിവർ പങ്കെടുത്തു.
പാമ്പനാർ :ഗവൺമെന്റ് ഹൈസ്‌കൂളിൽ എസ് പി സി കേഡറ്റുകളുടെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. ഹൈസ്‌കൂൾ ഗ്രൗണ്ടിൽനടന്ന പാസിങ് ഔട്ട് പരേഡിൽ വാഴൂർ സോമൻ എം.എൽ.എ.മുഖ്യ അതിഥിയായിരുന്നു. പീരുമേട് ഡിവൈ.എസ് .പി സി .ജി.സനിൽകുമാർ , എസ് പി സി പ്രോജക്ട് ഇടുക്കി എ.ഡി.എൻ. ഒഎസ് ആർ സുരേഷ് ബാബു, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു എസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എസ് പി രാജേന്ദ്രൻ , അഴുത ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിതാ മോൾ , അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബിത ആന്റണി, പീരുമേട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ ജേക്കബ്ബ്, ഗ്രാമ പഞ്ചായത്ത് മെമ്പർ സബീന മുഹമ്മദ്, പഎ ഇ ഒ വിഎസ് സുഗതൻ , പീരുമേട് ബിപിസി അനീഷ് തങ്കപ്പൻ , സ്‌കൂൾ ഹെഡ്മാസ്റ്റർ എം രമേശ്, സിഐ രതീഷ് കുമാർ ഡി, പിടിഎ പ്രസിഡന്റ് ആർ ബാലകൃഷ്ണൻ ,ഗാർഡിയൻ എസ്പിസി പ്രസിഡന്റ് ബാലൻ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.