മൂലമറ്റം: ജലന്തർ സിറ്റി പുതുപ്പള്ളിൽ പി.ജെ.ജോസിനെ (71) വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ജോസിന്റെ പഴയ വീട്ടിലാണ് മൃതദേഹം കണ്ടത്. പഴയ വീട്ടിലാണ് ജോസ് സ്ഥിരമായി രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നത്. കുടുബാംഗങ്ങൾ സമീപത്തെ പുതിയ വീട്ടിലായിരുന്നു. ഇന്നലെ രാവിലെ ജോസിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കാഞ്ഞാർ എസ്ഐ നസീറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ആനി. മക്കൾ: ജോംസൺ, സോൾഗ, ജിനി. മരുമക്കൾ: മാത്യു, ബിനോയി, അനു .