നെടുംകണ്ടം : കെ.എസ്.ആർ.ടി.സി ഡിപ്പോയും ഗാരെജും സർവീസുകളും നിർത്തലാക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നെടുംകണ്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസദസ്സ് നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എൻ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു.സേനാപതി വേണു മുഖ്യ പ്രഭാഷണം നടത്തി. എം.എസ്. മഹേശരൻ, കെ.ആർ. രാമചന്ദ്രൻ അനിൽ കട്ടുപ്പാറ. റെജി, വത്സമ്മ ജോസ്, ലിനി തുടങ്ങിയവർ പങ്കെടുത്തു.