ചെറുതോണി. ഇടുക്കതാഹസിൽദാർ വിൻസെന്റ് ജോസഫ്ിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് കേരള ഗസറ്റെഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലയിലെ 5 താലൂക്കുകളിലും പ്രതിഷേധ ധർണ്ണ നടത്തി. ഇടുക്കി താലൂക്കിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി അംഗം ജയൻ പി വിജയൻ ഉദ്ഘാടനം ചെയ്തു എൻ ജി ഒ യൂണിയൻ ജില്ലാസെക്രട്ടറി എസ്.സുനിൽ കുമാർ കെ ജി ഒ എ ഏരിയ സെക്രട്ടറി വി എം അനിൽകുമാർ പ്രസംഗിച്ചു. . ജാഫർ ഖാൻ അദ്ധ്യക്ഷത വഹിച്ചു