രാജാക്കാട് :എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള അവാർഡ് ഡീൻ കുര്യക്കോസ് എം.പി വിതരണം ചെയ്തു. എൻ.ആർ സിറ്റി എസ് എൻ വി ഹയർ സെക്കന്ററി സ്‌കൂളിൽ വച്ച് വിതരണം ചെയ്തത്. രാജാക്കാട് പഞ്ചായത്ത് പരിധിയിലുള്ള എൻ.ആർ സിറ്റി എസ്.എൻ വി ഹയർ സെക്കന്ററി സ്‌കൂൾ,രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലെ 170 കുട്ടികൾക്കാണ് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തത്. സ്‌കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ,പി.ടി.എ പ്രസിഡന്റ് സി.ആർ ഷാജി,പ്രിൻസിപ്പാൾ ഒ.എസ് റെജി,ഹെഡ്മാസ്റ്റർ കെ.ആർ ശ്രീനി,കോ ഓഡിനേറ്റർ കെ.എസ് അരുൺ,വി.കെ ആറ്റ് ലി, ബെന്നി പാലക്കാട്ട്,ജോഷി കന്യാക്കുഴി എന്നിവർ പ്രസംഗിച്ചു.