കുമളി: കാണാതായ ആളെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓടമേട് തെപ്പക്കുളത്ത് മഹേഷ്‌കുമാർ(43)ആണ് മരിച്ചത്. ഫെബ്രുവരി 25 മുതൽ മഹേഷ്കുമാറിനെ കാണാനില്ലായിരുന്നു. പ്രായമായ മാതാവ് മാത്രമാണ് വീട്ടിലുള്ളത്. മാനസിക രോഗത്തിന് ചികിത്സ തേടുന്ന ഇയാൾ ഇടയ്ക്കിടെ ആരാടും പറയാതെ തമിഴുനാട്ടിലുള്ള ബന്ധുവീടുകളിൽ പോകാറുള്ളതാണ്. അങ്ങിനെ പോയതാണെന്ന് വൃദ്ധയായ മാതാവ് കരുതിയത്. ബുധനാഴ്ച വൈകിട്ട് പടുതാക്കുളത്തിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. കുമളി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.