കുണിഞ്ഞി :ശ്രീ ഗുരുദേവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. 14ാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രം തന്ത്രി ശിവരാമൻ തന്ത്രി , മേൽശാന്തി സന്ദീപ് ശാന്തി , ബിബിൻശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തി ഗണപതിഹോമം, മൃത്യുജ്ഞയഹോമം, സർവൈശ്വര്യ പൂജ, ഒന്നിന് സർവൈശ്വര്യ പൂജ, ദീപാരാധന, ഭഗവതിസേവ.എന്നിവ നടത്തി. ഇന്ന് രാവിലെ ആറ് മുതൽ അഖണ്ഡനാമജപം, രാത്രി 9നും 9.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി ശിവരാമൻ തന്ത്രി തൃക്കൊടിയേറ്റ് നടത്തും. തുടർന്ന് വലിയ കാണിക്ക, തിരുമുമ്പിൽ പറവയ്പ്പ്, അന്നദാനം. അഞ്ചിന് രാവിലെ ഒമ്പതിന് കലശപൂജ, കലശാഭിഷേകം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, ശാഖാ ആഡിറ്റോറിയത്തിൽ കാവടിനിറപൂജ, കാവടിഘോഷയാത്ര, തിരുമുമ്പിൽ പറവയ്പ്പ്, പ്രസാദഊട്ട്, ഗാനമേള എന്നിവ നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും.