മുട്ടം: കൊല്ലംകുന്ന്, പച്ചിലാംകുന്ന് പ്രദേശങ്ങളിൽ തീ പടർന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. സ്വകാര്യ കമ്പനിയുടെ പാറമട പ്രവർത്തിക്കാൻ ഏറ്റെടുത്ത പത്തേക്കറോളം സ്ഥലത്ത് തീ പടർന്ന് റബർ ഉൾപ്പടെയുള്ളവ കത്തി നശിച്ചു. അഗ്നി ശമന വകുപ്പ് അധികൃതർ എത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് വാഹനത്തിന് എത്തിപ്പെടാൻ കഴിഞ്ഞില്ല.