തൊടുപുഴ: ന്യൂമാൻ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ. ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു. ക്യാമ്പസിൽ പ്രതിഷേധിച്ചു.ഇന്നലെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പത്രിക സമർപ്പിക്കാനെത്തിയ പെൺകുട്ടികളുടെ കൈയിൽ നിന്ന് നോമിനേഷൻ പേപ്പർ തട്ടിപ്പറിച്ച് എസ്.എഫ്.ഐക്കാർ നശിപ്പിച്ചുവെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. വിദ്യാർത്ഥികളെ വീടുകളിലെത്തി ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിക്കുന്നു.
എന്നാൽ ആരോപണങ്ങൾ എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി തള്ളി. കെ.എസ്.യുവിന് കൃത്യസമയത്ത് പല സീറ്റുകളിലും പത്രിക സമർപ്പിക്കാനായില്ല. തിരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതോടെയാണ് കെ.എസ്.യു വ്യാജ ആരോപണങ്ങളുമായി രംഗത്തേത്തിയതെന്നും എസ്.എഫ്.ഐ. ആരോപിച്ചു.