കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കടയിൽ കെ.എസ്.ആർ.ടി.സി ബസുംകാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. അയ്യപ്പൻകോവിൽ ഈറ്റക്കുന്നേൽ രാജേഷിന്റെ മകൻ അഖിലിനാണ് (22) പരുക്കേറ്റത്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.