ചെറുതോണി: ഡി.വൈ. എഫ് ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധമല്ല സമാധാനമാണ് വേണ്ടത് എന്ന മുദ്രാവാക്യം ഉയർത്തി യുദ്ധവിരുദ്ധ റാലി ചെറുതോണിയിൽ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡ് ഉയർത്തി നിരവധി പ്രവർത്തകർ പങ്കെടുത്തു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ശരത്ത് എം എസ് ഉദ്ഘാടനം ചെയ്തു. ഡി. വെ. എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ്, ബ്ലോക്ക് ഭാരവാഹികളായ ആൽബിൻ മാത്യു, യദു മോഹൻ ,അമൽ ബെന്നി , അജയ് കൃഷ്ണ പി എസ്, അശോക് എം എ എന്നിവർ സംസാരിച്ചു.