എഴുകുംവയൽ: പ്രസിദ്ധ നോമ്പുകാല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരിശുമല കയറ്റം ആരംഭിച്ചതായി പള്ളി വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി അറിയിച്ചു. വലിയ നോമ്പിലെ എല്ലാ ദിവസവും തീർത്ഥാടകർക്ക് മുഴുവൻ സമയങ്ങളിലും കുരിശുമല കയറുന്നതിനും തീർത്ഥാടക ദേവാലയവും ഏഷ്യയിലെ ഏറ്റവും വലിയ കുരിശുരൂപവും സന്ദർശിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.