obitphilip

കട്ടപ്പന : അയൽവാസിയുടെ പുരയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ് മധ്യവയസ്‌കൻ മരണമടഞ്ഞു. പുറ്റടി രാജാക്കണ്ടം ഇടപ്പള്ളിയിൽ ഫിലിപ്പ് ( കുഞ്ഞുമോൻ -65 ) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടം.ഏണിയിൽ കയറി നിന്ന്
കുരുമുളക് പറിക്കുമ്പോൾ ദേഹാസ്വസ്തം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.ഒപ്പമുണ്ടായിരുന്നവർ ഉടനെ പുറ്റടി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് രാവിലെ പുറ്റടി വേളാങ്കണ്ണി മാതാ പള്ളിസെമിത്തേരിയിൽ നടക്കും. മറിയാമ്മയാണ് ഭാര്യ. മകൻ: ജിബിൻ.