കുമളി :കുമളി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി സഹായ ഉപകരണ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അർഹരായവർക്ക് ആവശ്യമുള്ള ഉപകരണങ്ങൾ നിർണ്ണയിച്ച് വിതരണം ചെയ്യുന്നതിനാണ് സ്‌പെഷ്യൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. . വികലാംഗക്ഷേമ വകുപ്പിന് അപേക്ഷ നൽകിയതനുസരിച്ച് വകുപ്പ് നിയോഗിച്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെഎം സിദ്ധിഖ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ രജനി ബിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ നോളി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഐസിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.