തൊടുപുഴ : സംസ്ഥാന ഹോർട്ടി കൾച്ചർ മിഷ്യൻ, കേരള ഹോർട്ടി കോർപ്പ്, തൊടുപുഴ ബീ കീപ്പിംഗ് ക്ലസ്റ്റർ, മാതാ ഹണി ബീ ഫാം, ഗ്രാമവികാസ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ തേൻ മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ പരിശീലനം 15, 16, 17 തിയതികളിൽ തൊടുപുഴയിൽ നടത്തും. . ഹോർട്ടി കോർപ്പ് റീജിയണൽ മാനേജർ ബി. സുനിൽ, പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ, റിസോഴ്‌സ് പേഴ്‌സൺ പി.സേതുകുമാർ എന്നിവരാണ് 3 ദിവസത്തെ മൂല്യാധിഷ്ഠിത ഉല്പന്ന പരിശീലന പരിപാടികൾക്ക് നേതൃത്വം നല്കുന്നത്.
ഹോർട്ടി കോർപ്പിന്റെ മൂന്നു ദിവസത്തെ പരിശീലനത്തിൽ പങ്കെടുത്ത് തേനീച്ച വളർത്തൽ നിലവിൽ നടത്തുന്ന കർഷകർക്കാണ് പരിശീലന പരിപാടിയിൽ രജിസ്‌ട്രേഷന് മുൻഗണന നല്കുന്നത്. കാർഷിക ഉല്പാദന ക്ഷമതയ്ക്ക് തേനീച്ച പരിപാലനം എന്ന ലക്ഷ്യത്തോടൊപ്പം കർഷകർക്ക് തേനധിഷ്ഠിധ ഉല്പന്ന നിർമ്മാണവും പരിശീലനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ വനിതകൾക്കും കർഷകർക്കും പങ്കെടുക്കാം. ഹോർട്ടി കോർപ്പ് ആരംഭിച്ചിരിക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികൾ 9447910989 എന്ന നമ്പറിൽ രജിസ്‌ട്രേഷന് ബന്ധപ്പെടാം.