
ഇടവെട്ടി : ഇടവെട്ടി ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരള സോഷ്യൽ ഫോറസ്ട്രി വിഭാഗവുമായി ചേർന്ന് നടത്തുന്ന വൃക്ഷതൈ നേഴ്‌സറി നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിർവ്വഹിച്ചു. സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാരായ ബിജു എസ് മണ്ണൂർ , ജോസഫ് കുരുവിള ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ സുഭാഷ് കുമാർസെക്രട്ടറി അബ്ദുൽ സമദ്, സീനിയർ ക്ലർക്ക് യൂസഫ് പി.എം , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അസീസ് ഇല്ലിക്കൽ , ലത്തീഫ് മുഹമ്മദ്, ഫർസ സലിം, ഓവർസിയർ അന്നു തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.