കട്ടപ്പന : എസ് എൻ ഡി പി യോഗം തൊപ്പിപ്പാള ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും. എസ് എൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. ശാഖായോഗം പ്രസിഡന്റ് കെ. എസ് ബിജു സ്വാഗതം ആശംസിക്കും.സെക്രട്ടറി വി. വി .ഷാജി വാർഷിക റിപ്പോർട്ടും ബജറ്റും അവതരിപ്പിക്കും.യോഗത്തിൽ പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പടെ പങ്കെടുക്കും.