parappodi
ഉപ്പ് വിതറിയ പാറപ്പൊടി

ചെറുതോണി :കഞ്ഞിക്കുഴി വെൺമണിയാൻ വീട് നിർമ്മാണത്തിന് കൊണ്ടുവന്നു സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികളിൽ ഉപ്പ് വിതറി സാമൂഹികവിരുദ്ധർ. കഞ്ഞിക്കുഴി പഞ്ചായത്ത് വെൺമണി പതിനേഴാം വാർഡ് ഉൾപ്പെടുന്ന ഇഞ്ചപ്പാറയിലാണ് ഇന്നലെ രാത്രി സാമൂഹികവിരുദ്ധർ ഉപ്പിട്ട് എം സാൻഡും മിറ്റിലും നശിപ്പിച്ചത്. മൂവാറ്റുപുഴ സ്വദേശിയുടെ ഇഞ്ചപ്പാറ യിലെ പഴയ വീട് പൊളിച്ച് നവീകരിച്ച് പുതിയ വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇറക്കി സൂക്ഷിച്ചിരുന്ന എംസാൻഡിലും മെറ്റലിലും ആണ് ഉപ്പ് വിതറിയതായി കാണപ്പെട്ടത്. നാളെ പുലർച്ചെ വീടിന്റെ മേൽക്കൂര വാർക്കുന്നതിനുവേണ്ടി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന 6 ലോഡ് എം സാൻഡ് മണലും 6 ലോഡ് മീറ്റലും ഇതോടെ ഉപയോഗ ശൂന്യമായി തീർന്നു. കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകിയതായി വീടിന്റെ കരാറുകാരൻ പറഞ്ഞു. ഇതുമൂലം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായത്. ഇനി മണലും മെറ്റിലും കഴുകി വേണം ഉപയോഗിക്കുവാൻ . ഈ സാഹചര്യത്തിൽ വീടിന്റെ വാർക്കയും മാറ്റിവച്ചതായി കരാറുകാരൻ അറിയിച്ചു.ഏതാനം ദിവസങ്ങൾക്ക് മുൻപ് സൂമൂഹ്യ വിരുദ്ധർ വീടിന്റെ വൈദ്യുതമീറ്ററും നശിപ്പിച്ചിരുന്നുകഞ്ഞിക്കുഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.