കട്ടപ്പന : അടയാളക്കല്ല് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികവും, കുംഭ ഭരണി മഹോത്സവവും ഇന്ന് ആരംഭിക്കും. ക്ഷേത്രം തന്ത്രി നരമംഗലത്ത് ചെറിയ നീലകണ്ഠൻ തന്ത്രിയുടെയും,ക്ഷേത്രം മേൽശാന്തി മോഹനൻ കാനത്തിലിന്റെയും കാർമ്മികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ .6 ന് രാവിലെ 9 മണിക്ക് തൃക്കൊടിയേറ്റ്.10 മുതൽ കൊടിമരച്ചുവട്ടിൽ പറയെടുപ്പ് . വൈകിട്ട് 7 ന് ദീപാരാധന. തിങ്കൾ രാവിലെ പതിവ് പൂജകൾ . 9.15 ന് പൊങ്കാല. 11 ന് പൊങ്കാല സമർപ്പണം. വൈകിട്ട് 6.30 ന് ദീപാരാധന തുടർന്ന് താലം എതിരേൽപ്പ്. അവസാന ദിനമായ 8 ന് രാവിലെ ആറാട്ട് തുടർന്ന് കൊടിയിറക്ക്.