കുമളി: അമരാവതി വാട്ടർ അതോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റിന് സമീപമുള്ള പുൽമേട്ടിൽ തീപിടിച്ചു. നാട്ടുകാരും ജീവനക്കാരും ചേർന്ന് തീയണച്ചു. സമീപമുള്ള ഉള്ള ട്രാൻസ്‌ഫോർമറി ലേക്ക് തീ പടരാതിരിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി .തീ ആളിപ്പടർന്ന തോടെ ഓടിക്കൂടിയ നാട്ടുകാരുംപ്ലാന്റ് ലെ തൊഴിലാളികളും ചേർന്ന് പ്ലാനിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണച്ചത് .അര ഏക്കറോളം സ്ഥലത്ത് തീപടർന്നു. സമീപത്തുള്ള സ്‌കൂളിന്റെ സ്ഥലമാണ് പ്ലാന്റ് തുടങ്ങാൻ വാട്ടർ അതോറിറ്റിക്ക് വിട്ടു കൊടുത്തത്. ഈ പ്രദേശം മദ്യപൻമാരുടെയും സാമൂഹ്യ വിരുദ്ധരുടെടെയും താവളമാന്നെന് നാട്ടുകാർ പരാതിപ്പെട്ടു. ഒഴിഞ്ഞ മദ്യക്കുപ്പികൾ ഈ ഭാഗത്ത് കൂമ്പാരമായികൂടി കിടക്കുന്നുണ്ട് .