 
രാജാക്കാട്: തേക്കിൻകാനം പാറശേരി വളവിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. തമിഴ്‌നാട്ടിൽ നിന്ന് സിമന്റുമായി ബൈസൺവാലി ഭാഗത്തേക്ക് പോയ ലോറിയാണ് ഇന്നലെ വൈകുന്നേരം അഞ്ചരയോടെ അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി തല കീഴായി മറിയുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെയും സഹായിയെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. രാജാക്കാട് സിഐ ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.