mahesh

തൊടുപുഴ: പനയിലെ കടന്നൽകൂട് കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന ചെത്ത് തൊഴിലാളി മരിച്ചു. കാഞ്ഞിരമറ്റം വെള്ളിലാത്തിൽ മഹേഷ് മോഹനനാണ് (40) കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിച്ചത്. പൊന്നന്താനം ഷാപ്പിലെ തൊഴിലാളിയായ മഹേഷിന് ഈ മാസം ഒന്നിനാണ് പൊള്ളലേറ്റത്. നടുക്കണ്ടത്തെ പനയിൽ കടന്നൽകൂട് പന്തം ഉപയോഗിച്ച് കത്തിക്കുന്നതിനായി ശ്രമിക്കുന്നതിനിടെ വസ്ത്രത്തിന് തീപ്പിടിക്കുകയായിരുന്നു. തുടർന്ന് താഴേക്ക് ചാടിയെങ്കിലും നിലത്തുണ്ടായിരുന്ന കരികിലയ്ക്കും തീപ്പിടിച്ച് സാരമായി പൊള്ളലേൽക്കുകയായിരുന്നു. അവിവാഹിതനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. അച്ഛൻ: മോഹനൻ. അമ്മ: അമ്മിണി. സഹോദരിമാർ: മഞ്ജു, രഞ്ജു.