കരിമണ്ണൂർ: ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ടതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകന്റെ കൈകാലുകൾ അടിച്ചൊടിച്ച സംഭവത്തിൽ യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമണ്ണൂർ ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു സമീപം ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. നേതാക്കളായ റോയി കെ. പൗലോസ്, ജോൺ നെടിയ പാല, എൻ.ഐ. ബെന്നി, എ.എം. ദേവസ്യ, ജാഫർ ഖാൻ മുഹമ്മദ്, ജോമി തോമസ്, മണ്ഡലം പ്രസിഡന്റുമാരായ ബേബി തോമസ്, മനോജ് തങ്കപ്പൻ, സജി കണ്ണംമ്പുഴ, ജിയോ ജോസഫ്, വി.എം. ചാക്കോ, അഡ്വ. സെബാസ്റ്റ്യൻ മാത്യു, ജോഷി എടാട്ട്, സജി തുടങ്ങിയവർ നേതൃത്വം നൽകി.