തൊടുപുഴ: കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലത്തിലെ മണ്ഡലം തിരഞ്ഞെടുപ്പുകൾ ഞായറാഴ്ച പൂർത്തിയാക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റും തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രകാരം വാർഡ് തല തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പുകൾ നടന്നുവരികയാണ്. തൊടുപുഴ നിയോജകമണ്ഡലത്തിലെ 14 മണ്ഡലങ്ങളിൽ പത്തെണ്ണത്തിൽ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. മണ്ഡലം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ 26ന് ആരംഭിച്ചു. പ്രതിനിധി സമ്മേളനം ഈ മാസം ഏഴിന് പൂർത്തിയാകും.