അടിമാലി: ഗോത്രവർഗ്ഗ വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വികസന സെമിനാർ അടിമാലിയിൽ നടത്തി. അടിമാലി ഗ്രാമപഞ്ചായത്തും ബി ആർ സിയും സംയുക്തമായി അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ, ട്രൈബൽ വകുപ്പുദ്യോഗസ്ഥർ, ഊരു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു.