തൊടുപുഴ: ജില്ലയിൽ നടന്നു വരുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയിലെ ഇൻസ്ട്രക്ടർമാർക്കുള്ള രണ്ടാം ഘട്ടം പരിശീലനം നാളെ തുടങ്ങും. നാഴെ കട്ടപ്പന, 8 ന് രാജകുമാരി, 9 ന് തൊടുപുഴ, 10 ന് അടിമാലി എന്നിങ്ങനെ നാല് കേന്ദ്രങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സാക്ഷരതാ ക്ലാസുകളിലെ ഇൻസ്ട്രക്ടടർമാർ, പഞ്ചായത്ത്തല റിസോഴ്‌സ് പേഴ്‌സൻമാർ, സാക്ഷരതാ പ്രേരക്മാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുക്കേണ്ടത്. രാവിലെ 10 മുതൽ 1.30 വരെയാണ് പരിശീലനം.