പീരുമേട്: ഇരുചക്രവാഹനയാത്രികർക്കടക്കം ഭീഷണിയായി റോഡിൽ പരന്നൊഴുകി ടാർ ദേശീയ പാതാ അധികൃതർ തന്നെ നീക്കി. വണ്ടിപ്പെരിയാർ 59-ാം മൈലിൽ ഹൈസ്കൂൾ ജംഗ്ഷന് സമീപമം രണ്ട് മാസത്തിലേറെയായി കിടന്ന ടാറാണ് നീക്കിയത്. ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നി വീണ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് വാഴൂർ സോമൻ എം.എൽ.എ വിഷയത്തിലടപ്പെട്ട് ദേശീയ പാതാ അതോറിട്ടിക്ക് കത്തു നൽകിയിരുന്നു. റോഡിൽ അപകടകരമായി ടാർ പരന്നൊഴുകിയതിനെക്കുറിച്ച് കേരളകൗമുദി ഫെബ്രുവരി 26 ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയത്തിൽ നാട്ടുകാരടക്കം ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീക്ഷണിയായ ടാർ നീക്കംചെയ്യാൻ അധികൃതർ തയ്യാറായത്. വൈകിയാണെങ്കിലും ദേശീയ പാത അധികൃതർ ടാർ നീക്കം ചെയ്തതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.