നെടുങ്കണ്ടം: കാരുണ്യ ലോട്ടറിയുടെ ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് നെടുങ്കണ്ട സുവർണ്ണാ ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ലോട്ടറിയ്ക്ക്. കെ.എസ് 943851 നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം അടിച്ചത്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കട്ടപ്പന അഡീഷണൽ ഡിസ്ട്രിക്ട് ലോട്ടറി ഓഫീസിലെ ഏജന്റായ സുബിൻ ജോസഫിന്റെ നെടുങ്കണ്ടത്തെ ഏജൻസിയിൽ നിന്ന് വിൽപ്പനയ്ക്കായി നൽകിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാറത്തോട് സ്വദേശി മാരിയപ്പനാണ് ഏജൻസിയിൽ നിന്ന് ലോട്ടറി എടുത്ത് വിൽപ്പന നടത്തിയത്. ഭാഗ്യവാൻ ആരെന്ന അന്വേഷണത്തിലാണ് ഏജൻസി ഉടമയും കൂട്ടരും.