കട്ടപ്പന: ലോക വനിതാ ദിനമായ എട്ടിന് ജനശ്രീ ജില്ലാ മിഷൻ നടത്തുന്ന വനിതാ സംഗമത്തിൽ 101 വനിതകളെ ആദരിക്കാൻ തീരുമാനിച്ചു. മാർച്ച് എട്ട് മുതൽ 13 വരെ ജില്ലയിലെ വിവധ മണ്ഡലങ്ങളിൽ ആദരിക്കലും സെമിനാറുകളും നടത്തും. എട്ടിന് രാവിലെ 10.30ന് കുമളി ജനശ്രീ ഹാളിൽ കൂടുന്ന വനിതാ ദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജനശ്രീ ജില്ലാ ചെയർമാൻ വൈ.സി. സ്റ്റീഫൻ നിർവഹിക്കും. ആര്യാ മുരളി അദ്ധ്യഷത വഹിക്കും. ദേവകി ടീച്ചർ മുഖ്യപ്രഭാഷണം നടത്തും. മദ്യത്തിനും മയക്കുമരുന്നിനും സ്ത്രീഹത്യക്കുമെതിരെ ദൃഢപ്രതിജ്ഞയെടുക്കും. യോഗത്തിൽ ജെസ്സി ജേക്കബ്, ബഷീറാ ബീവി, അന്നമ്മ ജോസഫ് എന്നിവർ പ്രസംഗിക്കും. സാമൂഹിക സാസ്‌കാരിക വിദ്യാഭ്യാസ സ്വയംതൊഴിൽ പ്രവർത്തനങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവരും സ്ത്രീ ശാക്തീകരണ പരിപാടികളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരുമായ വനിതകളെ കണ്ടെത്തിയാണ് പൊന്നാട അണിയിച്ച് ആദരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്തിൽ നടത്തുന്ന വനിതാ സംഗമത്തിൽ ജനശ്രീ ബ്ലോക്ക് ചെയർമാൻ രാജേന്ദ്രൻ മാരിയിൽ അദ്ധ്യക്ഷത വഹിക്കും. ജോസഫ് കുര്യൻ മുഖ്യപ്രഭാഷണവും റോസമ്മ തോമസ് ആദരിക്കൽ പരിപാടികൾക്ക് നേതൃത്വവും നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമത്തിന് എതിരെ മുഖ്യമന്ത്രിക്കും ഗവർണ്ണർക്കും കത്തുകൾ ശേഖരിച്ച് അയക്കും. ഇരട്ടയാർ ചെമ്പകപ്പാറയിൽ വനിതകളെ ആദരിക്കുന്നതൊടൊപ്പം വിവിധ മേഖലകളിൽ നിന്ന് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് റിട്ടയർ ചെയ്ത വനിതകളെ വനിതാ ദിനത്തിൽ ആദരിക്കും. തങ്കച്ചൻ കുന്നപ്പള്ളിൽ അദ്ധ്യഷത വഹിക്കും. 13ന് രാവിലെ 10.30ന് കാമാക്ഷി പഞ്ചായത്തിൽ കാൽവരിമൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനവും വനിതാ സെമിനാറും ഇടുക്കി ബ്ലോക്ക് ചെയർമാൻ കുര്യൻ ചീരംകുന്നേലിന്റെ അദ്ധ്യക്ഷതയിൽ നടക്കും.