അറക്കുളം: ഗ്രാമപഞ്ചായത്തിന്റെ 2021- 22 സാമ്പത്തിക വർഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കുരുതിക്കളം ഗവ. ആയുർവേദ ട്രൈബൽ ഡിസ്പൻസറിയുടെ ആഭിമുഖ്യത്തിൽ ആശ്രമം സാംസ്‌കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. എം.യു. ദീപ്തിയുടെ നേതൃത്വത്തിൽ രോഗികളെ വിശദമായി പരിശോദിച്ച് മരുന്നുകൾ നൽകി. നൂറ് കണക്കിന് ആൾക്കാർ പങ്കെടുത്ത ക്യാമ്പ് ഗ്രാമപഞ്ചായത്തംഗം പി.എ. വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എസ്.ടി പ്രമോട്ടർ എം.ജെ. റാണി മോൾ, ടി.പി. സിന്ധുമോൾ, കെ.ബി. സുകുമാരൻ, ജീജ ഫ്രാൻസിസ്, ജയ പ്രഭാകരൻ, മെഡിക്കൽ സ്റ്റാഫുകൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.