പീരുമേട് :കുമളി കെ.എസ്. ആർ.ടി ആർ.ടി. സി. ഡിപ്പോയിൽ നിന്നും ഉണ്ടായിരുന്ന ഒട്ടേറെ സർവ്വീസുകൾ കൊവിഡ് ന്റെ പശ്ചാത്തലത്തിൽ നിർത്തിയത് ഇനിയും പുനരാരംഭിച്ചില്ല. .56 സർവീസുകൾ നടത്തിയിരുന്നതിൽ ഇരുപത്തൊന്നെണ്ണമാണ് നിർത്തിയത്. 45 വർഷത്തിലധികം പഴക്കമുണ്ടായിരുന്ന നല്ല കളക്ഷൻ ഉണ്ടായിരുന്ന സർവീസുകൾ പോലും പുനരാരംഭിക്കാൻ കഴിഞ്ഞില്ല. രാവിലെ 6.15 കോട്ടയം വഴി എറണാകുളം,8.30 ചങ്ങനാശ്ശേരി വഴി തിരുവനന്തപുരം ,5.40 , 1.10 ചങ്ങനാശ്ശേരി ആലപ്പുഴ, ഉച്ചകഴിഞ്ഞ് 2 ന്റെ കോട്ടയം വഴി എറണാകുളം, തുടങ്ങിയ സർവീസുകൾ എല്ലാം 45 വർഷത്തിലധികം പഴക്കമുളള സർവീസുകളാണ്.ഇവയെല്ലാം ലാഭകരമായി നടത്തിയിരുന്നതാണ്. കൂടാതെ കോട്ടയം-കുമളി ചെയിൻ സർവ്വീസകൾ 13 സർവീസും 26 ഡ്രിപ്പുകളും, കോട്ടയം ഡിപ്പോയിൽ നിന്നുള്ള 13 സർവീസും, 26 ഡ്രിപ്പുകളും നിർത്തി. ഇവ യും ലാഭകരമായി സർവ്വീസ് നടത്തിയിരുന്ന ഓർഡിനറി ചെയിൻ സർവീസുകൾ ആയിരുന്നു.കൂടാതെ ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നുള്ള കുമളി സർവ്വീസ്‌കളും നിർത്തിയതിൽപ്പെടും.
സഡൻ ബ്രേക്കിട്ടപോലെ
കുമളി ഡിപ്പോ 2004 ഫെബ്രുവരിയിൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയാണ് ഉദ്ഘാടനം ചെയ്തത്25 സർവ്വീസുകളോടെ ആരംഭിച്ച കുമിളി ഡിപ്പോ60 ബസുകളും54 സർവ്വീസുകളും320 ജീവനക്കാരും ഉള്ള കേരളത്തിലെ മികച്ച ഡിപ്പോകളിൽ ഒന്നായി മാറി. പ്രതിദിനം 7 ലക്ഷം രുപ വരുമാനം ഉള്ള ഡിപ്പോയായിരുന്നു. ഒന്നിനു പിറകെ ഒന്നായി സഡൻ ബ്രേക്കിട്ടതുപോലെ വലിയ ലാഭകരമായ സർവീസുകൾ കുമളി ഡിപ്പോയിൽ നിർത്തലാക്കി. തമിഴ്‌നാട് അതിർത്തിയിൽ ഉള്ള ഡിപ്പോ ആയതുകൊണ്ട് 24 മണിക്കൂറും സർവീസുകൾ കുമളിയിൽ നിന്നും പുറപ്പെട്ടിരുന്നു.
മുന്നേപോകും സ്വകാര്യബസ്,
നിറയെ യാത്രക്കാരുമായി
കെ.എസ് ആർ ടി.സി. സർവ്വീസ് കൾ നിർത്തലാക്കിയപ്പോൾ സ്വകാര്യ ബസുകൾ 20ൽ അധികം സർവ്വീസുകളാണ് പുനരാരംഭിച്ചത് കാലാവധി കഴിഞ്ഞ പെർമിറ്റുകൾ പുതുക്കിയെടുത്തു. ഇപ്പോൾ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ 5 ഉം 10 ഉം മിന്നിട്ടു കൾ മുമ്പിലാണ് സ്വകാര്യ ബസുകൾ കുമിളിയിൽ നിന്നും നിറയെ യാത്രക്കാരുമായി . പുറപ്പെടുന്നത്. ഒരു കാലത്ത് കെ.എസ്.ആർ ടി.സി. കുമളി ഡിപ്പോ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരുന്ന കേരളത്തിലെ നമ്പർ വൺഡിപ്പോയിൽ ഒന്നാണ് , ഇവിടെ ഉണ്ടായിരുന്ന ബസുകൾ കൊണ്ടുപോയി. മുൻ. പീരുമേട് എം.എൽ.എ. ഇഎസ്. ബിജിമോൾമുൻ കൈ എടുത്ത് ആരംഭിച്ച കുമളി ഏലപ്പാറ രണ്ട് ബസുകളുടെ 12 സർവ്വീസുകൾ നിർത്തി. സ്വകാര്യ ബസുകൾ30 ൽ അധികം സർവീസുകൾ കുമളി കുട്ടിക്കാനം ഏലപ്പാറ യായി സർവീസുകൾ നടത്തുന്നു. ഇവയ്ക്ക് വേണ്ടി കെ.എസ്.ആർ.ടി.സി. സർവീസുകൾ നിർത്തലാക്കിയതായും ആക്ഷേപമുണ്ട്. കുമളി കോട്ടയം കമ്പം, സർവ്വീസ് നിർത്തി. കൂടാതെ കൊട്ടാരക്കര കുമളി, കൊല്ലം. കുമളി, അരൂർ കുമളി, ചേർത്തല കുമളി, തുടങ്ങിയ പഴയ സർവീസുകളും നിർത്തി. ഒരു കാലത്ത് വിദേശ സഞ്ചാരികൾ നമ്മുടെ കെ.എസ് ആർ.ടി.സി തേക്കടി ബസുകളിലാണ് യാത്ര ചെയ്തിരുന്നത് ഇന്ന് അത് പഴങ്കഥയായി മാറി.കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ച് യാത്ര ചെയതവരെ പെരുവഴിയിലാക്കിയ അവസ്ഥയാണ് കുമളി ഡിപ്പോയ്ക്ക പറയാനുള്ളത്.