പീരുമേട്: പ്രളയത്തിൽ കൊക്കയാർ,​ പെരുവന്താനം പഞ്ചായത്തുകളിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കായി പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. എത്രയും വേഗം ഉയർന്ന നിലവാരത്തോടുകൂടി തന്നെ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതായിരിക്കുമെന്നും എം.എൽ.എ അറിയിച്ചു.