 
തൊടുപുഴ: എസ്. കറുപ്പുസ്വാമി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് ജില്ലാ ക്രിക്കറ്റ് ടൂർണമെൻ്റ് പൈനാവ് പൂർണിമ ഗ്രൗണ്ടിൽ ആരംഭിച്ചു. പൈനാവ് പൂർണിമ ക്ലബ്ബ് സെക്രട്ടറി വിനു പി. ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം ഇടുക്കി ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. സൂപ്പർ സ്ട്രൈക്കർ ക്ലബ് മെമ്പർ അനീഷ് ജോർജ് സ്വാഗതമർപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം അനീഷ് രാജൻ മുഖ്യാതിഥിയായി. മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻവൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ടൂർണമെന്റിന്റെ സമാപന സമ്മേളനം ഇന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി. സത്യൻ ഉദ്ഘാടനം ചെയ്യും.