മുട്ടം: തുടങ്ങാനാട് ഹൈസ്കൂളിന് സമീപം കരിമ്പാനി തോടിന് കുറുകെയുള്ള പാലത്തിന്റെ അടിഭാഗം അപകടാവസ്ഥയിൽ. പാലത്തിന്റെ രണ്ട് വശത്തേയും ബീമിന്റെ കല്ലും മിറ്റലും സിമന്റും ഇളകിയ അവസ്ഥയിലാണ്. മഴപെയ്ത് തോട്ടിലൂടെ വെള്ളം ഒഴുകുമ്പോൾ അപകടാവസ്ഥ കൂടും. പ്രശനം പരിഹരിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് തുടങ്ങനാട് പൗരസമിതി അവശ്യപ്പെട്ടു.