ഇടുക്കി : കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കാർബൺ തുലിതാ കൃഷി രീതി നടപ്പിലാക്കുന്നു. കാർഷിക മേഖലയിൽ നിന്നുളള കാർബൺ പുറംതളളൽ ക്രമേണ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ പ്രചരണാർത്ഥം ലോഗോ തയ്യാറാക്കുന്നതിനായി മത്സരാടിസ്ഥാനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ വ്യക്തികളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു. തയ്യാറാക്കിയ ലോഗോ പി.എൻ.ജി ഫോർമാറ്റിൽ മാർച്ച് 11 ന് വൈകുന്നേരം 3 ന് മുമ്പായി ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ fiblogo@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനം നൽകും. ഫോൺ 04712318186.