paredu
സ്റ്റുഡൻറ്റ് പോലീസ് നടത്തിയ പാസ്സിംഗ് ഔട്ട് പരേഡ്

നെടുങ്കണ്ടം: കല്ലാർ സ്‌കൂളിൽ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി 43 സ്റ്റുഡൻറ്റ് പൊലീസുകാർ. സ്‌കൂളിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് അഭിവാദ്യം സ്വീകരിച്ചു. നെടുങ്കണ്ടം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിനുകുമാർ, സബ് ഇൻസ്‌പെക്ടർ അജയകുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് എം. സൽമ, പി.ടി.എ പ്രസിഡന്റ് ജി. ബൈജു, എസ്.എം.സി ചെയർമാൻ കെ.എം. ഷാജി, ടി.എം. ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ അധിഷ്ഠിത യുവജന വികസന സംരംഭമായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) പ്രോജക്ട് കല്ലാർ സ്‌കൂളിൽ 2010ലാണ് ആദ്യമായി ആരംഭിച്ചത്. സ്‌കൂളിൽ നിന്നുള്ള പന്ത്രണ്ടാമത് ബാച്ചാണ് പരിശീലനം പൂർത്തിയാക്കിയത്. കേരള പൊലീസിലെ ഡ്രിൽ ഇൻട്രക്ട്രർമാരായ പ്രദീപ്, ഹരിദാസ്, ആതിര എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടികൾ പരിശീലനം പൂർത്തിയാക്കിയത്. കല്ലാർ സ്‌കൂൾ അദ്ധ്യാപകരായ മുഹമ്മദ് റോഷൻ, ലിസി ടി. കുര്യൻ എന്നിവരായിരുന്നു സ്‌കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃനിരയിലുണ്ടായിരുന്നു. പാസിംഗ് ഔട്ട് പരേഡിൽ ഫ്ളാഗ് ബേറേഴ്‌സായി നിവേദ്യ രാജീവ്, ആലിഫ് ഷാജഹാൻ, എസ്. മാധവൻ, പരേഡ് കോർഡിനേറ്റർമാരായ ഗൗരി നന്ദന നായർ, ഹൃദ്യ ലക്ഷമി, സാന്ദ്ര കെ.എസ്, സൽമാൻ ഫാരിദ്, മികച്ച കേഡറ്റുകളായി സിദ്ധാർത്ഥ് എം. ശ്രീധർ, മയൂഖ എം. എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.