വട്ടപ്പാറ: വട്ടപ്പാറ ശ്രീ മഹാദേവി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന് തുടക്കമായി. എട്ടിന് സമാപിക്കും. പറവൂർ രാകേഷ് തന്ത്രികളും ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ ശാന്തികളും ക്ഷേത്രം ശാന്തി സതീഷ് ശാന്തിയും പ്രജീഷ് ശാന്തിയും ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ നിർമ്മാല്യദർശനം അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, മഹാഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, എട്ടിന് പന്തീരടി പൂജ, ശ്രീഭൂതബലി, കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ,
ഉച്ചപൂജ, വൈകിട്ട് 6.45ന് വിശേഷാൽ ദീപാരാധന, സർപ്പങ്ങൾക്ക് നൂറും പാലും, അത്താഴപൂജ, ശ്രീഭൂതബലി, ഏഴിന് രാവിലെ പതിവ് പൂജകൾ, പന്തീരടിപൂജ, ശ്രീഭൂതബലി, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, പള്ളിവേട്ട പള്ളിനിദ്ര, എട്ടിന് രാവിലെ പതിവ് പൂജകൾ, എഴുന്നള്ളിക്കൽ പൂജ, 10.30ന് ഉച്ചപൂജ, ഉച്ചകഴിഞ്ഞ് 2.30 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 6.30ന് ആറാട്ട് എതിരേൽപ്പ്, അത്താഴപൂജ, മംഗളപൂജ, വലിയഗുരുതി, കൊടിയിറക്ക്.