തൊടുപുഴ: കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം ഇന്ന് തൊടുപുഴ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സൊസൈറ്റി ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.​പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ഡി. എബ്രാഹം അദ്ധ്യക്ഷത വഹിക്കും. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി വി.കെ. കിങ്ങിണി ടീച്ചറിന് യാത്രയയപ്പും നൽകും. യാത്രയയപ്പ് സമ്മേളനം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ഉത്ഘാടനം ചെയ്യും. വനിതാ സമ്മേളനത്തിന് ശേഷം വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോയി ആൻഡ്രൂസ്, സംസ്ഥാന സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ, ഷെല്ലി ജോർജ്, ബിജോയ് മാത്യു, സി.കെ. മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, പി.എം. നാസർ, ഷിന്റോ ജോർജ്, സിബി കെ ജോർജ് എന്നിവർ നേതൃത്വം നൽകും.