bhogeendran
പറവകൾക്കൊരു പാനപാത്രം പദ്ധതി ഉദ്ഘാടനം ഐ.ആർ.സി.എസ് കമ്മിറ്റി അംഗം ശ്രീ.പി.എസ്. ഭോഗീന്ദ്രൻ നിർവഹിക്കുന്നു

തൊടുപുഴ: ജെ.ആർ.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പറവകൾക്കൊരു പാനപാത്രം പദ്ധതി ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി ജില്ലാ പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. ഐ.ആർ.സി.എസ് കമ്മിറ്റി അംഗം പി.എസ്. ഭോഗീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ എ.പി.ജെ. അബ്ദുൾ കലാം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് പി. സുഷമ, തൊടുപുഴ ഉപജില്ല കോർഡിനേറ്റർ ജ്യോതി പി. നായർ, റോംസി ജോർജ്, പി.എൻ. സന്തോഷ് എന്നിവർ സംസാരിച്ചു.