deen
വിജയികളെ പ്രശസ്തി ഫലകം നൽകി എം പിആദരിക്കുന്നു

ഇടവെട്ടി: കല്ലാനിക്കൽ സെന്റ് ജോർജ്ജ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ നടത്തി. എസ്.എസ്.എൽ.സിയ്ക്ക് 19 കുട്ടികളും പ്ലസ്ടുവിന് ഒരു കുട്ടിയുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്. വിജയികളെ പ്രശസ്തി ഫലകം നൽകി എം.പി ആദരിച്ചു. സഹോദരിമാരായ ബക്‌സീന സജി എസ്.എസ്.എൽ.സിയ്ക്കും എക്‌സിബ സജി പ്ലസ്ടുവിനും ഒരേ വർഷം തന്നെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് സ്‌കൂളിനും വീടിനും ഇരട്ടി മധുരമായി. മരുതുംച്ചുവട്ടിൽ സജി- റെയ്ച്ചൽ ദമ്പതികളുടെ മക്കളാണ് ഇവർ. സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് കൊടകല്ലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു സ്വാഗതവും വൈസ് പ്രിൻസിപ്പൽ ടോമി ജോസഫ് നന്ദിയും പറഞ്ഞു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൌഷാദ്, വൈസ് പ്രസിഡന്റ് എ കെ സുഭാഷ് കുമാർ, മെമ്പർ മ്മാരായ മോളി ബിജു, ബേബി കാവാലം, അസ്സിസ് ഇല്ലിക്കൽ, സ്റ്റാഫ് സെക്രട്ടറി ഫാ. പോൾ ഇടത്തൊട്ടി, പി.ടി.എ പ്രസിഡന്റ് മാർട്ടിൻ ജോസഫ്, എം.പി.ടി.എ പ്രസിഡന്റ് ബിൻസി മാർട്ടിൻ എന്നിവർ ആശംസകൾ നേർന്നു. മാസ്റ്റർ അന്റു ജോയി മറുപടി പ്രസംഗം നടത്തി.