
കട്ടപ്പന : എസ് എൻ ഡി പി യോഗം പുളിയൻമല ശാഖാ യോഗത്തിന് കീഴിലെ സഹോദരൻ അയ്യപ്പൻ കുടുംബയോഗത്തിൽ സഹോദരൻ അയ്യപ്പൻ അനുസ്മരണം നടന്നു. വിജയൻ ഐക്കരതകിടിയേലിന്റെ ഭവനത്തിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അനുസ്മരണ സന്ദേശം നൽകി. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗംഗ സജീവിനെയും,സഞ്ചു ബിജുവിനെയും സെക്രട്ടറി എം ആർ ജയൻ അനുമോദിച്ചു.വൈസ് പ്രസിഡന്റ് മോഹനൻ പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായ ഷാജി പൊങ്ങൻപാറയിൽ, സുരേഷ് അരയ്ക്കപ്പറമ്പിൽ , ശശിധരൻ ആയിത്തറയിൽ ,സുരേഷ് നെടിയപാലയ്ക്കൽ, ശശിധരൻ കല്ലുറുമ്പിൽ,ഷാജി ചെറിയകൊല്ലപ്പള്ളിൽ, കുടുംബയോഗം കൺവീനർ ബിജു
കുന്നനോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.