കുമളി: വൃദ്ധ ദമ്പതിമാർ താമസിക്കുന്ന വീട്ടിൽ നിന്ന് വീട്ടമ്മയുടെ ഒന്നര പവൻ സ്വർണ്ണ മാലമോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം ഭർത്താവ് അയ്യപ്പൻ പുറത്തുപോയ സമയം വീടിനുള്ളിൽജോലി ചെയ്തു കൊണ്ടിരുന്ന കുഞ്ഞുമോൾ വീടിന്റെ പുറത്ത് ബാത്തുറൂം ഭാഗത്ത് ഒരാൾ നിൽകുന്നതായിതോന്നി ആരാണെന്ന്‌നോക്കാൻപോയി. മോഷ്ടാവ് തുണി കൊണ്ട് കുഞ്ഞുമോളുടെ തല മൂടി മാലപൊട്ടിച്ചശേഷം തള്ളിയിട്ട് കടന്നു കളഞ്ഞു. കുഞ്ഞുമോളുടെ കരച്ചിൽകേട്ട് സമീപ വാസികൾ എത്തി തെരച്ചിൽ നടത്തിയെങ്കിലുംമോഷ്ടാവിന കിട്ടിയില്ല. കുമളി പൊലീസ്‌കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.