കുമളി: അമരാവതിയിൽ നിന്നുംകേരള -തമിഴ്നാട് അതിർത്തിയോട് ചേർന്ന ടൂറിസം വികസന സാദ്ധ്യതയുള്ളകാറ്റാടി ഭാഗത്തേക്കുള്ള ലിങ്ക് റോഡ് ഒന്നാം ഘട്ടം പൂർത്തിയായി. കുമളി പഞ്ചായത്തിലെ അമരാവതി വാർഡിൽ ഉൾപ്പെട്ട കാറ്റാടി മേടിന് വളരെ വിനോദ സഞ്ചാര സാദ്ധ്യതയുണ്ട്. ഇവിടെ എത്താനുള്ള വഴി ഏറെ ദുർഘടകമാണ് .തെഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ പണി പൂർത്തികരിക്കാനാണ് ലക്ഷ്യമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം സൺസി മാത്യു പറഞ്ഞു.