
കുമളി :നാട്ടിലാകെ ജലക്ഷാമം രൂക്ഷമാകുമ്പോൾ ഇവിടെ ശുദ്ധജലം പാഴാകുന്നു. കുമളി ഒന്നാം മൈലിന് സമീപമാണ് പൈപ്പ് പൊട്ടി മാസങ്ങളായിജലം പാഴാകുന്നത്. കൂടുതൽ ജലം തുറന്ന് വിട്ട സാഹചര്യത്തിലാണ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. വെള്ളം ഒഴുകുന്നതിന്റെ തീവൃത മനസിലാക്കാതിരിക്കാൻ പ്ലാസ്റ്റിക്ക് ചാക്ക് കൊണ്ട് മൂടി കെട്ടിയ നിലയിലാണ്. വേനലായതോടെ കുടിവെള്ളത്തിനായി പരക്കം പായുമ്പോഴാണ് പ്രതിദിനം ആയിരക്കണത്തിന്ന് ലിറ്റർ വെള്ളം പാഴാകുന്നത്.
എയർതാൽവ് പൊട്ടി പോയതു കൊണ്ടാണ് വെള്ളം ഇത്തരത്തിൽ നഷ്ടമാകുന്നത്.