നെടുങ്കണ്ടം : ആമപ്പാറ ഓഫ് റോഡ് ഡ്രൈവേഴ്‌സിനുള്ള പ്രത്യേക പരിശിലന ക്ലാസ് നാളെ മൂന്ന് മണിയ്ക്ക് രാമക്കൽമേട് എസ്എൻ ഓഡിറ്റോറിയത്തിൽ നടക്കും.ഡിറ്റിപിസി, വാഹനവകുപ്പ്, ലീഗൽ സർവ്വീസ് അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശീലനക്ലാസ് നടത്തുന്നത്. പരിശീലന ക്ലാസിനോടൊപ്പം ഡ്രൈവർമാർക്ക് ഐഡി കാർഡ് വിതരണവും നടക്കും. എൻഫോഴ്‌സ്‌മെന്റ് ആർടിഒ, ഡിവൈഎസ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും.