തൊടുപുഴ: കാൻസർ രോഗികൾക്ക് ഒരു സ്വാന്തന സ്പർശമായി മുടി മുറിച്ചു നൽകി മാതൃകയായിരിക്കുകയാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. കോളേജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിന്റേയും മനസ്വിനി വിമെൻസ് സെല്ലിന്റേയും കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ചു നൽകുന്ന മിറാക്കിൾ ചാരിറ്റബിൾ ഓർഗനൈസേഷന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്ട്രാൻസ് ഓഫ് ലവ്' കേശദാന ക്യാമ്പിൽ പ്രദേശത്തെ വീട്ടമ്മമാരും കുട്ടികളും കോളേജിലെ ആൺകുട്ടികളുമടക്കം 80ഓളം പേർ മുടി ദാനം ചെയ്തത് ശ്രദ്ധേയമായി. ഡയറ്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തന്മയയുടെ മുടി മുറിച്ചുകൊണ്ട് മിറാക്കിൾ ട്രസ്റ്റ് കോഓർഡിനേറ്റർ ഷിജി വിൻസെന്റ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. മാനുവൽ പിച്ചളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബേബി ജോർജ്, റോമി തോമസ് എന്നിവർ സംസാരിച്ചു . ബ്യൂട്ടീഷൻ മാരിയ മാർഷൽ , മാനസ്വനി ന്യൂമാൻ വിമൻസ് സെൽ കോ ഓർഡിനേറ്റേഴ്‌സ് പ്രൊഫ .സോനാ ജോർജ് ,പ്രൊഫ അനിത തോമസ് ,കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ് മേധാവി പ്രൊഫ പി എ ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു