കാഞ്ഞിരമറ്റം: ഗ്രാമീണ വായനശാലയുടെയും തണൽ പുരുഷ സ്വാശ്രയ സംഘത്തിന്റേയും ആഭിമുഖ്യത്തിൽ നടത്തുന്ന വാഴ, പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും വിത്ത് വിതരണവും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം കെ.എം ബാബു നിർവ്വഹിച്ചു. സ്ഥലമുടമകളായ അഡ്വ. പീറ്റർ വി.ജോസഫ് , ശ്രീ രാധാകൃഷ്ണൻ പി.എൻ. എന്നിവർ പ്രസംഗിച്ചു.. സ്വാശ്രയ സംഘം വൈ.പ്രസിഡന്റ് പി.എൻ. വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽസെക്രട്ടറി ദിലീപ് കുമാർ. പി സ്വാഗതവും പ്രസിഡന്റ് എസ്.ജി. ഗോപിനാഥൻ നന്ദിയും പറഞ്ഞു.