
നെടുങ്കണ്ടം :എസ്.എൻ.ഡി. പി യോഗം ചെമ്പകപ്പാറ ശാഖ വാർഷിക പൊതുയോഗം മലനാട് എസ്.എൻ .ഡി.പി യൂണിയൻ സെക്രട്ടറി വിധു . എ. സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ്. സജികുമാർ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി കെ.ബി. ജയൻ , യൂണിയൻ കമ്മിറ്റിയംഗം അനീഷ് രാഘവൻ , കമ്മിറ്റിയംഗങ്ങൾ, വനിതാ സംഘം , യൂത്ത് മൂവ്‌മെന്റ്, കുമാരീ സംഘം പ്രതിനിധികൾ, മുൻ ഭാരവാഹികളായ കെ.എം ബിജു, കെ.എസ് മധു തുടങ്ങിയവർ സംസാരിച്ചു.