മുട്ടം: പേ വിഷബാധ നിയന്ത്രിക്കുന്നതിന് വേണ്ടി മുട്ടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തി വെയ്പ്പ് ക്യാമ്പുകൾ സംഘടിപ്പുക്കും. ചൊവ്വാഴ്ച്ച രാവിലെ 10 ന് മാത്തപ്പാറ കോളനിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് മാത്യു ജോസഫ് അദ്ധ്യക്ഷത വഹിക്കും. മുട്ടം സീനിയർ വെറ്ററിനറി സർജൻ ഡോ: ദീപ കെ കെ പദ്ധതി സംബന്ധിച്ച് വിവരിക്കും. തുടർന്ന് മാത്തപ്പാറ കോളനിയിൽ വെച്ച് വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തി വെയ്പ്പ് നൽകും. 11 ന് മാത്തപ്പാറ ആറാട്ട് കടവ്,12 ന് പെരുമറ്റം ഗ്രൗണ്ട്, ബുധൻ രാവിലെ 10 ന് സെന്റ് ജൂഡ് പള്ളിക്ക് സമീപം, 11ന് ശങ്കരപ്പള്ളി കോളനി,12 ന് പി സി ടി കോളനി, വ്യാഴം രാവിലെ 10 ന് മുട്ടം മൃഗാശുപത്രി,11 ന് തോട്ടുങ്കര,12 ന് കാക്കൊമ്പ് പള്ളിക്ക് സമീപം, വെള്ളിയാഴ്‌ച്ച രാവിലെ 10 ന് എള്ളുമ്പുറം പി എച്ച് സി,11 ന് വള്ളിപ്പാറ,12 ന് മുതിരപ്പാറ,തിങ്കളാഴ്ച്ച രാവിലെ 10 ന് തുടങ്ങാനാട് ഹൈസ്കൂൾ,11 ന് വിച്ചാട്ട് കവല,12 ന് പുറവിള,ചൊവ്വാഴ്ച്ച രാവിലെ 10 ന് പഴേമറ്റം,11 ന് ഇല്ലിചാരി പള്ളി,12 ന് പഞ്ചായത്ത്‌ കിണർ പരിസരം,വ്യാഴാഴ്ച്ച രാവിലെ 10 ന് ഇടപ്പള്ളി,11 ന് ചള്ളാവയൽ,12 ന് കന്യാമല ആശാരിപാറ എന്നിങ്ങനെ ക്യാമ്പുകൾ നടത്തും.